Posts

അവസാന പോസ്റ്റ്

വലുത്

                 അതാ , അവള്‍ വീണ്ടും വരുന്നു. ഇത് അഞ്ചാം തവണയാണ്. നിയമത്തിനു വിരുദ്ധമായ ഒന്നും തന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ടെന്നു പറഞ്ഞിട്ടും അവള്‍ക്കൊരു കുലുക്കവുമില്ല.                 ' ഇതില്‍ ഒരൊപ്പിട്ടാല്‍ മാത്രം മതി , സാര്‍ '                 അനായാസത ഭാവിച്ചു കൊണ്ട് അവള്‍ പറയും.                 ' പണം കൊണ്ടൊന്നും കാര്യമില്ല. പഞ്ചായത്തിലെ രേഖയില്ലാതെ ഒന്നും നടക്കില്ല. ' ഇങ്ങനെ എത്ര തവണ പറഞ്ഞ് ആട്ടിപ്പുറത്താക്കി! പക്ഷേ , കൈയ്യില്‍ കടലാസു പൊതിയുമായി അവള്‍ വീണ്ടും വീണ്ടും വന്നു , ഈച്ചയെപ്പോലെ. രാവിലെ മുതല്‍ വൈകുന്നേരം ഓഫീസ് അടയ്ക്കുന്നതു വരെ കാത്തിരിക്കും. പൂട്ടി പുറത്തിറങ്ങുമ്പോള്‍ കടലാസു പൊതിയുടെ ധൈര്യത്തില്‍ അടുത്ത് വരും.                 ' സാര്‍ , പ്ലീസ് സാര്‍... ' പഴയ പല്ലവി ആവര്‍ത്തിക്കും.                 ' എനിക്കു കഴിയില്ലെന്നു പറഞ്ഞില്ലേ ?' ഉറക്കെ പൊട്ടിത്തെറിച്ച് ഞാന്‍ അവളെ വിട്ട് കുതിച്ചു നടക്കും. സൂര്യന്‍ അതിന്റെ പ്രയാണം തുടരും. അവള്‍ അവളുടെ കൊഞ്ചലും.                 ഇരുപത്തഞ്ചുകാരി , സുന്ദരിയായ യുവതി , പ്രതീക്ഷ നിറഞ്ഞ വിടര്‍
Web hosting

മൂന്നാം ലോക മഹായുദ്ധം

                 അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള നിര്‍ദ്ധേശങ്ങള്‍ നല്‍കിയതിനു ശേഷമാണ് ഒരു തരം ആലസ്യം ശരീരത്തെയും മനസ്സിനെയും കീഴടക്കിയതായി ചീഫ് സൈബര്‍ കണ്‍ട്രോളര്‍ അജിത് സിങിനു തോന്നിയത്. ചടുല നീക്കങ്ങള്‍ കൊണ്ട് എതിരാളികളെ കടിച്ചു കീറാനുള്ള തന്റെ അത്യാഗ്രഹം മുന്നിലിരിക്കുന്ന കംപ്യൂട്ടര്‍ മോണിറ്ററിന്റെ പിന്നില്‍ ഒളിച്ചോ എന്ന് അദ്ധേഹം സംശയിച്ചു.                 കംപ്യൂട്ടറുമായി ഒരു വട്ടം ചെസ് കളിച്ചാലോ എന്നു തോന്നി. സെല്‍ഫ് ഡിറ്റക്റ്റര്‍ ഹെഡ്‌സെറ്റിന്റെ ഇരു പാര്‍ശ്വങ്ങളിലും മുറുകെപ്പിടിച്ചു കൊണ്ട് ' ലെറ്റ് മീ പ്ലേ ചെസ്സ് വിത്ത് ദ കംപ്യൂട്ടര്‍ ' എന്ന കമന്റ് തലച്ചോറിലെ നാഡീ സങ്കീര്‍ണതകളെ പിടിച്ചുലച്ചതോടെ സ്‌ക്രീനില്‍ ചെസ് ബോര്‍ഡും നിരന്നു നില്‍ക്കുന്ന കരുക്കളും തെളിഞ്ഞു വന്നു. കമന്റ്‌സുകളുടെ താളത്തിനനുസരിച്ച് കരുക്കള്‍ നീങ്ങിത്തുടങ്ങി. യുദ്ധം കൊടുമ്പിരി കൊണ്ടു. കാലാള്‍പ്പടയും ആനയും കുതിരയും തേരും രാജ്ഞിയും കളങ്ങള്‍ മാറി മാറി വാണു കൊണ്ടിരുന്നു.                 റാപ്പിഡ് ചെസ്സാണ് സിങിന് ഏറ്റവും പ്രിയപ്പെട്ട ഇനം. അതിന് നിമിഷങ്ങളുടെ ആലോചനാ ഭാരങ്ങള്‍ മാത്രം മതിയല്ലോ. സെക്കന്

ആദ്യ കഥ

                 ആദ്യമായി ഒരു കഥ പ്രസിദ്ധീരിക്കാന്‍ വേണ്ടി വാരികകളിലേക്ക് അയച്ചു കൊടുക്കുക എന്നതിലുപരി എന്റെ രചനകള്‍ക്ക് അംഗീകാരം ലഭിക്കുക എന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കിയത്. കോളേജ് ഫെസ്റ്റുകളില്‍ ഒന്നാം സ്ഥാനം നേടിയത് തന്നെ ആവേശത്തെ അത്യാവേശമാക്കി പരിണമിക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നതിനാല്‍ അതു പ്രസിദ്ധീകരിക്കാന്‍ എന്തും ചെയ്യും എന്ന മാനസികാവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നു. സാഹിത്യം പണ്ടേ എന്റെ ദൗര്‍ബല്യമായിരുന്നു. മാഗസിനുകളും സാഹിത്യ പുസ്തകങ്ങളും വാങ്ങുവാന്‍ വേണ്ടി മാത്രം ഒരു പുരയിടം വാങ്ങാനുള്ള പണം ഞാന്‍ ചെലവഴിച്ചിട്ടുണ്ടാകും. എന്റെ താല്‍പര്യം കണ്ടു കൊണ്ടാണ് അമ്മയും മാഗസിനുകളും സാഹിത്യ കൃതികളും വായിക്കാന്‍ തുടങ്ങിയത്. പ്രലോഭനം നേരിടുന്ന ഈയൊരു ഘട്ടത്തിലാണ് അര്‍ഹിക്കുന്ന അംഗീകാരം എന്ന് ഞാന്‍ വിശ്വസിക്കുന്ന രൂപത്തില്‍ ഇത് പ്രസിദ്ധീകരിക്കാതിരിക്കുക എന്ന വലിയ യാഥാര്‍ത്ഥ്യം എന്റെ ചിന്താശക്തി നഷ്ടപ്പെടുത്തിയത്.                 പ്രസിദ്ധീകരണ ശേഷം ഒന്ന് അമ്പരന്നു കൊണ്ട് മാത്രമേ ഞാന്‍ കഥയെഴുതി അയച്ചത് പോലും അമ്മ അറിയാവൂ എന്നായിരുന്നു ആദ്യം തീര്‍ച്ചപ്പെടുത്തിയത്. പറയാ
Web hosting