വലുത്
അതാ , അവള്‍ വീണ്ടും വരുന്നു. ഇത് അഞ്ചാം തവണയാണ്. നിയമത്തിനു വിരുദ്ധമായ ഒന്നും തന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ടെന്നു പറഞ്ഞിട്ടും അവള്‍ക്കൊരു കുലുക്കവുമില്ല. ' ഇതില്‍ ഒരൊപ്പിട്ടാല്‍ മാത്രം മതി , സാര്‍ ' അനായാസത ഭാവിച്ചു കൊണ്ട് അവള്‍ പറയും. ' പണം കൊണ്ടൊന്നും കാര്യമില്ല. പഞ്ചായത്തിലെ രേഖയില്ലാതെ ഒന്നും നടക്കില്ല. ' ഇങ്ങനെ എത്ര തവണ പറഞ്ഞ് ആട്ടിപ്പുറത്താക്കി! പക്ഷേ , കൈയ്യില്‍ കടലാസു പൊതിയുമായി അവള്‍ വീണ്ടും വീണ്ടും വന്നു , ഈച്ചയെപ്പോലെ. രാവിലെ മുതല്‍ വൈകുന്നേരം ഓഫീസ് അടയ്ക്കുന്നതു വരെ കാത്തിരിക്കും. പൂട്ടി പുറത്തിറങ്ങുമ്പോള്‍ കടലാസു പൊതിയുടെ ധൈര്യത്തില്‍ അടുത്ത് വരും. ...


